Wednesday 2 August 2017

Who took the folder? I know it was you

Whiplash (Spoiler alert)

Who took the folder? 
I know it was you


ആദ്യമേ തന്നെ പറയട്ടെ ഈ സിനിമയ്ക്ക്‌ ഒരു റിവ്യു എഴുതുക എന്നതല്ല ഞാന്‍ ഉദ്ധേശിക്കുന്നത്. മുകളില്‍ കൊടുത്തിരിക്കുന്ന രണ്ടു വാചകങ്ങള്‍ സിനിമ കാണുമ്പോള്‍ കാണികളില്‍ ഒരു മിസ്ട്രി സൃഷ്ട്ടിക്കുന്നുണ്ട്. അത് ഞാന്‍ മനസ്സിലാക്കിയ കോണില്‍ നിന്നും വിശദീകരിക്കാന്‍ ഒരു ശ്രമം.സിനിമ കാണാത്തവരാണെങ്കില്‍ കണ്ടതിനു ശേഷം വായിക്കുക.
2014ല്‍ ഡാമിയെന്‍ ഷാസെല്ലെയുടെ സംവിധാനത്തില്‍ റിലീസ് ചെയ്ത വിപ്ലാഷ് എന്ന സിനിമ എന്‍റെ എക്കാലത്തെയും ഇഷ്ട്ടപ്പെട്ട സിനിമകളുടെ കൂട്ടത്തിലുള്ളതാണ്.

J.K Simmons ന്‍റെ തകര്‍പ്പന്‍ അഭിനയവും, മികച്ച കഥാ സന്ദര്‍ഭങ്ങളുമുള്ള, സംഗീതത്തിനെ പ്രത്യേകിച്ച് ജാസ് മ്യൂസിക്കിനെ സ്നേഹിക്കുന്നവര്‍ക്ക് വളരെ അധികം ഇഷ്ട്ടപ്പെട്ടെക്കാവുന്ന ഒരു സിനിമ.
കഥ ഒന്ന് ചുരുക്കി പറയാം.

ആണ്ട്രൂ നെയ്മന്‍ എന്ന യുവ ജാസ് പ്ലയെര്‍ ഷഫ്ഫെര്‍ കന്സര്‍വേറ്ററി എന്ന സംഗീത കോളേജില്‍ ചേരുന്നതോടെയാണ് സിനിമയുടെ തുടക്കം. ആ കോളേജിലെ പ്രശസ്ത മ്യൂസിക്‌ കണ്ടക്ടര്‍ ടെറന്‍സ് ഫ്ലെട്ചെര്‍(J.K Simmons) ആണ്ട്രുവിനെ തന്‍റെ സ്വന്തം ബാന്ടിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. ഒരു ജാസ് മത്സരത്തില്‍ ബാന്‍ഡിന്‍റെ കോര്‍ ഡ്രമ്മറായ carlന്‍റെ മ്യൂസിക്‌ നോട്ട് ആണ്ട്രു നഷ്ട്ടപ്പെടുത്തുന്നു. നോട്ട് ഇല്ലാതെ വായിക്കാന്‍ കഴിയില്ല എന്ന് carl പറയുമ്പോള്‍ ആണ്ട്രു തനിക്ക് അത് കാണാപ്പാഠം അറിയാമെന്നു ഫ്ലെട്ചെരോട് പറയുന്നു. അവിടുന്ന് അവന്‍ ബാന്ടിന്‍റെ കോര്‍ ജാസ് പ്ലയെര്‍ ആകുകയും ചെയ്യുന്നു. തന്‍റെ വിദ്ധ്യാര്തികള്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ എന്ത് ക്രൂരതയും ചെയ്യാനോ പറയാനോ മടിക്കാത്ത പ്രകൃതക്കാരനായിരുന്നു ഫ്ലെട്ചെര്‍. എന്നിരുന്നാലും ആണ്ട്രുവിനോട് ഫ്ലെട്ചെറിനു ഒരു പ്രത്യേക ഇഷ്ട്ടം ഉള്ളതായി സിനിമയില്‍ പലയിടത്തും കാണാം. “ഒരു പ്രത്യേക സാഹചര്യത്തില്‍” ഒരു മത്സരത്തില്‍ ആണ്ടുവിനു കൃത്യമായി ജാസ് വായിക്കാന്‍ പറ്റിയില്ല. കടുത്ത നിരാശയിലും ഫ്ലെട്ചെരോടുള്ള ദേഷ്യവും മൂലം ആണ്ട്രു ഫ്ലെട്ചെറിനെ ആക്രമിക്കുന്നു. ഇതുമൂലം ആണ്ട്രുവിനെ കോളേജില് നിന്നും പുറത്താക്കുന്നു. തുടര്‍ന്ന് ആണ്ട്രുവിന്‍റെ അച്ഛന്റെ ആവശ്യപ്രകാരം കോളേജില് നടന്ന അന്വേഷണത്തില്‍ ആണ്ട്രു ഫ്ലെട്ചെരിനെതിരെ രഹസ്യ മൊഴി നല്‍കുകയും കൊടുക്കുകയും തുടര്‍ന്ന് ഫ്ലെട്ചെരിനെയും പുറത്താക്കുന്നു. എല്ലാ പ്രതീക്ഷയും നഷ്ട്ടപ്പെട്ട ആണ്ട്രു ജാസ് വായന മതിയാക്കി പുതിയ ജോലിയിലേക്ക് തിരിക്കുന്നു. പിന്നീട് വളരെ യാധിര്‍ശ്ചികമായി ആണ്ട്രു ഫ്ലെട്ചെരെ കണ്ടുമുട്ടുകയും JVC JAZZ FESTIVELനു തന്‍റെ പുതിയ ബാന്‍ഡിലേക്ക് ഫ്ലെട്ചെര്‍ ആണ്ട്രുവിനെ ക്ഷണിക്കുന്നു.
പരിപാടി തുടങ്ങുന്നതിന് മുന്‍പ് ഫ്ലെട്ചെര്‍ ആണ്ടുവിനോട് പറയുന്നു. “I know it was you”. എന്നിട്ട് ആണ്ട്രുവിനു അറിയാത്ത ഒരു മ്യൂസിക്‌ ലീഡ് ചെയ്യുന്നു. അപമാനിതനായി ആണ്ട്രു സ്റ്റേജ് വിടുന്നു, എന്നാല്‍ തന്‍റെ അച്ഛന്‍ ആശ്വസിപ്പിക്കുമ്പോള്‍ ആണ്ട്രു തിരിച്ച് സ്റ്റേജില്‍ വന്നു തന്‍റെ സ്വന്തം സോളോ പെര്‍ഫോമന്‍സ് നടത്തി ബാന്‍ഡിനെ “കാരവാന്‍” എന്നാ മ്യൂസിക്‌ ഫോളോ ചെയ്യാന്‍ വിളിക്കുന്നു. കാരവാന്‍ വായിച്ചതിന് ശേഷവും ആണ്ട്രു സ്വന്തം സോളോ പീസ് വായന തുടരുന്നു, ഇത് കണ്ട് ഫ്ലെട്ചെര്‍ ആണ്ട്രുവിനെ സപ്പോര്‍ട്ട് ചെയ്യുകയും അവസാനം രണ്ടു പേരും ചിരിച്ചുകൊണ്ട് പരിപാടി അവസാനിപ്പിക്കുന്നു.

ഇനി ഞാന്‍ വിശദീകരിക്കാന്‍ പോകുന്നത്
1.       ആരാണ് carlന്‍റെ മ്യൂസിക്‌ നോട്സ് പരിപാടിക്ക് തൊട്ടുമുന്പ് മാറ്റിവച്ചത്.

2.       I know it was you. എന്ന് ഫ്ലെട്ചെര്‍ പറഞ്ഞതെന്തിന്

ഒന്നാമത്തെ കാര്യത്തിനു മൂന്നു സാധ്യതകളാണ് ഉള്ളത്.
ആണ്ട്രു ഫ്ലെട്ചെറിന്റെ ബാന്‍ഡിലെ കോര്‍ ഡ്രമ്മറാകാന്‍ വേണ്ടി സ്വയം ചെയ്തത്.

carl ആണ്ട്രുവിനെ പുറത്താക്കാന്‍ വേണ്ടി സ്വയം ഒളിപ്പിച്ചു വച്ച് അത് ആണ്ട്രുവിന്‍റെ തലയില്‍ ഇട്ടതു. കാരണം carlന് അറിയാം ആണ്ട്രു തനിക്കൊരു ഭീഷണി ആണെന്ന്.

ഇനി മൂന്നാമത്തെ കാരണം. അത് ഫ്ലെട്ചെര്‍ തന്നെ ഒളിപ്പിച്ചു വച്ചതായിരിക്കാം. കാരണം carl പറയുന്നുണ്ട് വിശ്വല്‍ ക്യൂ ഇല്ലാതെ തനിക്ക് ജാസ് വായിക്കാന്‍ കഴിയില്ലെന്ന്. അത് ഫ്ലെട്ചെറിനു മുന്‍പേ അറിയാമെന്നും carl സൂചിപ്പിക്കുന്നു.
ആണ്ട്രുവിനോട് പണ്ടൊരിക്കല്‍ ഫ്ലെട്ചെര്‍ പറയുന്നുണ്ട് നോട്സ് കാണാതെ പഠിക്കണമെന്ന്. ഫ്ലെട്ചെറിനു ഇതും അറിയാം carlനു കാണാതെ വായിക്കാന്‍ അറിയില്ലെന്നും. ആണ്ട്രുവിനോട് ഉള്ളിലുള്ള സ്നേഹം ഫ്ലെട്ചെര്‍ മറച്ചുപിടിച്ച് മ്യൂസിക്‌ നോട്ട് മാറ്റിവച്ചു ആണ്ട്രുവിന് ഫ്ലെട്ചെര്‍ ഒരു അവസരം ഒരുക്കിയതായിരിക്കാം. ഇത് കഴിഞ്ഞ് ഫ്ലെട്ചെര്‍ ആണ്ട്രുവിനെ കോര്‍ ഡ്രമ്മറാക്കുകയും ചെയ്യുന്നു.


ഇനി I know it was you. പരിപാടി തുടങ്ങുന്നതിന് മുന്‍പ് ഫ്ലെട്ചെര്‍ പറഞ്ഞതിന് എന്തായാലും ഒരു അര്‍ത്ഥമേ ഞാന്‍ കാണുന്നുള്ളൂ. ആണ്ട്രു രഹസ്യ മൊഴി കൊടുത്തത് കൊണ്ടാണ് തന്നെ കോളേജില്‍ നിന്നും പുറത്താക്കിയതെന്ന് ഫ്ലെട്ചെര്‍ അറിഞ്ഞു. അത് ആണ്ട്രുവിനോട് പറഞ്ഞ ശേഷം അവനെ അപമാനിതനാക്കാന്‍ അറിയാത്ത ഒരു മ്യൂസിക്‌ ലീഡ് ചെയ്യുന്നത്.

ചിലപ്പോ ഇതൊന്നും ആര്‍ക്കും വലിയ മിസ്ട്രി ആയി തോന്നിയിട്ടുണ്ടാവില്ല. പക്ഷെ പടം ആദ്യം കണ്ടപ്പോള്‍ എനിക്കങ്ങനെ തോന്നി. എന്നെപ്പോലെ വേറെ ആര്‍ക്കെങ്കിലും അത് തോന്നിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി എഴുതിയതാണ്. പിന്നെ എന്‍റെ എഴുത്ത് അത്ര വായിച്ചിരിക്കാന്‍ തോന്നുന്ന തരത്തിലുള്ളതുമല്ല. ക്ഷമികുക.

Sunday 21 July 2013

യുറീക്ക

എന്റെ കുട്ടിക്കാലത്ത് എന്നെ ഏറ്റവും അധികം സ്വാധീനിച്ച പുസ്തകം.
കൊച്ച് കുരുന്നുകള്‍ക്ക് ശാസ്ത്രം എന്നതിന്‍റെ അര്‍ഥം ഇത്രയും ലളിതവും രസകരവുമായി വിശധീകരിക്കാന്‍ മറ്റൊരു പുസ്തകത്തിന്‌ കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. കൌതുകമുണര്‍ത്തുന്ന ഒരു ശീര്‍ഷകം തന്നെയാണ് ഈ മാസികയ്ക്കുള്ളത്. "യുറീക്ക" യുറീക്കയെന്നാല്‍ കണ്ടെത്തല്‍.. .. കുട്ടികള്‍ക്കായുള്ള ഒരു മാസികയ്ക്കു ഇതിലും നല്ലൊരു പേര് വേറെ ഉണ്ടോ എന്ന് പോലും സംശയമാണ്. കൊച്ചു കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല സമ്മാനം തന്നെയാണ് യുറീക്ക.

Saturday 20 July 2013

മറിയാന്‍ ഒരു കീറിമുറിക്കല്‍



വളരെ പ്രതീക്ഷയോടെ ഇന്ന് ഒരു സിനിമയ്ക്ക്‌ പോയി.

ഒട്ടു മിക്ക facebook പുലികളുടെ വാക്ക് കേട്ടിട്ടാണ് ഈ പടത്തിന് പോയതെന്ന് വേണമെങ്കില്‍ പറയാം. “എ. ആര്‍. റഹ്മാന്റെ തിരിച്ചു വരവ്, വിദേശ ചായാഗ്രാഹകന്‍, ഇന്ത്യയിലെ രണ്ടു ദേശിയവാര്‍ഡ് ജേതാക്കള്‍ ഒന്നിക്കുന്നു(സലിം കുമാര്‍ + ധനുഷ്), ധനുഷിന് നാഷണല്‍ അവാര്ഡ് കിട്ടും എന്നൊക്കെ കേട്ടപ്പോള്‍ കാണുവാന്‍ ഒരു കൊതി തോന്നി. ആശ കലശലായപ്പോള്‍ എന്റെ ഒരു സുഹൃത്തിനെയും വിളിച്ചു എറണാകുളം “സരിത തീയറ്ററില്‍” സിനിമ കാണുവാന്‍ പോയി. സാമാന്യം തിരക്കുണ്ട്‌ തീയറ്ററിന്റെ മുന്നില്‍..

ഒരുപാട് പ്രതീക്ഷയുമായി ഫസ്റ്റ് ക്ലാസ്സ്‌ ടിക്കറ്റുമെടുത്തു തീയറ്ററിനുള്ളില്‍ ഇരുന്നു. പടം തുടങ്ങി

ഓരോരുത്തരുടെ പേര് എഴുതിക്കാണിക്കുമ്പോള്‍ തീയറ്ററില്‍ ഭയങ്കര കയ്യടി.
ഏറ്റവും കൂടുതല്‍ കയ്യടി നേടിയത്. എ. ആര്‍ റഹ്മാന്‍, സലിം കുമാര്‍, ധനൂഷ്.
ആദ്യം കാണിക്കുന്നത് “ധനുഷ്” സൂടാനില്‍ കോണ്ട്രാക്റ്റ് ജോലി നോക്കുന്നതായിട്ടാണ്.. രണ്ട് വര്ഷടത്തെ കോണ്ട്രാക്റ്റ് ജോലിക്ക് ശേഷം നാട്ടിലേക്ക് തിരിച്ചു വരുന്നതായി കാണിക്കുന്നു. അവിടെ വച്ച് ഫ്ലാഷ് ബാക്ക്, നാട്ടില്‍.
കടലാണ് പശ്ചാത്തലം. നായകന്‍ മുങ്ങാങ്കുഴിയിട്ട്‌ കടലിനടിയില്‍ പോയി സര്ക്ക സ് കാണിച്ചു തുടങ്ങിയിട്ട് കുറെ നേരമായി. കയ്യില്‍ ഒരു കുടക്കംബിയുമുണ്ട്(അതിശയോക്തി!!!!). അവസാനം രണ്ടാളെ ഒറ്റയടിക്ക് വിഴുങ്ങാന്‍ കെല്പ്പു ള്ള ഒരു സ്രാവ് കരയ്ക്കടിയുന്നു.(അണ്ണന്റെ മരുമോനല്ലേ വല്ലതും പറയാന്‍ പറ്റുമോ?) പിന്നെ എല്ലാ തമിഴ് സിനിമയിലേം പോലെ അര്ത്ഥാനഗ്നരായ യുവതികളും മുടി ചെമ്ബിപ്പിച്ചു കളസവും ഷര്ട്ടും ഇട്ട പയ്യന്മാരും കൂടി ചേര്ന്ന് കടപ്പുറത്ത് ഒരു ഡാന്സ്.

Wednesday 27 February 2013

യുക്തിരാഹിത്യത്തോടും അസമത്വത്തോടും ഭീതിയോടും ഉള്ള പോരാട്ടം by ചന്ദന ചക്രബര്ത്തി


നാലാമത് പ്രേമാനന്ദ് സ്മാരക പ്രഭാഷണം നടത്താന്‍ അവസരം ലഭിച്ചത് എനിക്ക് ലഭിച്ച ഒരു സവിശേഷാനുകൂല്യമായി ഞാന്‍ കരുതുന്നു. എണ്‍പതുകളില്‍ CCMB-യില്‍ ഉള്ള സമയം മുതല്‍ പ്രേമാനന്തിനെ അറിയാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പലപ്പോഴും അദ്ദേഹവുമായി ഇടപെടാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. 2009ന്‍റെ മദ്ധ്യത്തില്‍ അദ്ദേഹം മരിക്കുന്നതിന് ഏതാനും ആഴ്ചകള്‍ മുന്‍പ് അധേഹത്തില്‍ നിന്നും എനിക്കൊരു അപ്രതീക്ഷിത ഫോണ്‍ കോള്‍ ലഭിച്ചു. അന്നാണ് അദ്ദേഹവുമായി അവസാനമായി സംസാരിച്ചത്. അദ്ദേഹത്തിന് ജീവിതത്തോടുള്ള ആവേശവും ഒട്ടും കുറ്റബോധമോ ആത്മനിന്ദയോ ഇല്ലാത്ത നിലപാടും ഞാന്‍ ഇനും ഓര്‍ക്കുന്നു. അന്നദ്ധേഹം ഒരുപാട് വേദനയും ദുരിതവും സഹിച്ചുകൊണ്ടിരിക്കുകയായിരുന്നു എങ്കിലും തന്റെ സ്വതസിദ്ധമായ പുഞ്ചിരിയും ഹൃദയലാഘവവും നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ വ്യക്തി വൈശിഷ്ട്യങ്ങളില്‍ ഏറ്റവും പ്രധാനമായുള്ളത്

Thursday 21 February 2013

ഒരു ഹര്‍ത്താല്‍ യാത്ര


നിലാവില്‍ ഞാറക്കല്‍ കടപ്പുറത്ത് ശ്രുതിമോനുമായി തര്‍ക്കിച്ചു ഇരുന്നവന് പെട്ടന്നൊരു വെളിപാടുണ്ടാകുന്നു
എന്താ
SNV- യിലോട്ട് വച്ച് പിടിക്കാന്‍
എന്തിനാ
ചുമ്മാ ഒരു രസം, വേറെ പണിയൊന്നുമില്ലല്ലോ. നേരെ സൈക്കിള്‍ എടുത്തു വച്ച് പിടിച്ചു. ഞാറക്കല്‍ കടപ്പുറത്ത് നിന്നും 30 KM അകലെ SNV skt H.S.S N. Paravur(ഞാന്‍ ഹയര്‍സെക്കന്‍ഡറി പഠിച്ച സ്കൂള്‍). രാത്രി ഏഴു മണിക്ക് യാത്ര